Tuesday, 31 January 2017

മതങ്ങള്‍ക്ക് ഒരു ചരമഗീതം



മതങ്ങള്‍ക്ക്  ഒരു ചരമഗീതം


മതരഹിതമായ ഒരു ലോകമാണ്
എന്റെ ഒരു ചെറിയ സ്വപ്നം.

ആ സ്വപ്ന സാക്ഷാത്കാരത്തിന്
നിങ്ങള്‍ കൂടി ശ്രമിക്കുക.

മതങ്ങള്‍ കൊണ്ട് സമൂഹത്തിന്
ഇനി ഒന്നും നേടാന്‍ ഇല്ല.

മതങ്ങള്‍ ഇനി വരും കാലങ്ങളില്‍
നഷടങ്ങളുടെ കണക്കു ജോലിക്കാരായി മാറും.

നിങ്ങള്‍ സ്വയം അറിയാതെയും
ആഗ്രഹം ഇല്ലാതെയും അകപ്പെട്ടു പോയ,
മതങ്ങള്‍ക്ക് നിങ്ങളെ തിരിച്ചറിയാനാകില്ല.

ഭയം ആണ് നിങ്ങളെ മതത്തിനു അടിമയാക്കുന്നത്.

മനുഷ്യന് മനുഷ്യനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത,
മതങ്ങളില്‍ മൂല്യശോഷണം അധികരിക്കുന്നു.

മനുഷ്യന്‍ മതങ്ങള്‍ക്ക് ക്രയവിക്രയ ഉപാദികള്‍ മാത്രം.

നിങ്ങള്‍  അതില്‍ തുടരുക.
ആരും കാണാത്ത അനുഭവിക്കാത്ത സ്വര്‍ഗ്ഗം,

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു!!!

Tuesday, 10 January 2017

അഡിക്ഷന്‍

അഡിക്ഷന്‍


അഡിക്ഷന്‍ പലവിധം ഉണ്ട്. ആധുനിക മതങ്ങളെ കാര്‍ന്നു തിന്നുന്ന  ഒരു അഡിക്ഷന്‍ ആണ് മറ്റുള്ളവരെ വിശുദ്ധിയിലെക്കും നന്മയിലേക്കും നയിക്കാനുള്ള ഒരുവന്റെ അധമമായ ആഗ്രഹം. ഇത് മതങ്ങളില്‍ പ്രബലമായിട്ടു അധികം കാലങ്ങള്‍ ആയിട്ടില്ല. എന്റെ പ്രവര്‍ത്തികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റുള്ളവര്‍ നന്നാകണം എന്നുള്ള ആഗ്രഹം. ഇതിനു മനുഷ്യന്‍ അടിമപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ചെയ്യുന്നതും പറയുന്നതും എല്ലാം അതിനെ കേന്ദ്രീകരിച്ചായിരിക്കും. ഈ അഡിക്ഷന്‍ കൂടുന്നതനുസരിച്ച് അത് മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കാന്‍ ഉള്ള ഒരു ത്വര മനുഷ്യനില്‍ രൂപപ്പെടും. ഇത്തരം ഉന്മാദ അവസ്ഥകള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ അതിന്റെ പിന്നാലെ പോകാന്‍ അനേകം പേര് ഉണ്ടാകും. അങ്ങനെ അത് ഒരു മഹാ ദുരന്തം ആയി മാറും. ഇതില്‍ നിന്ന് മോചനം പ്രാപിക്കാന്‍ വളരെ കരുത്തും ചങ്കൂറ്റവും ഉണ്ടാവണം. ഈ അഡിക്ഷന്‍ വിശ്വാസം, പ്രാര്‍ത്ഥന, രോഗശാന്തി എന്നീ പല പേരുകളിലും സമൂഹത്തില്‍ പ്രത്യക്ഷപ്പെടുകയും സാധാരണ ലളിത ജീവിതം നയിക്കുന്ന മനുഷ്യനെ ഗുരുതരമായ രോഗാവസ്തയിലേക്ക് നയിക്കുന്നതിന് ഇടയാവുകയും ചെയ്യുന്നു. വിശ്വാസം എന്നത് മതാധികാരികള്‍ക്ക് പണയപ്പെടുത്താന്‍ ഒരുവന്‍ തയ്യാറായി കഴിഞ്ഞാല്‍ ഈ അഡിക്ഷന്‍ അതിന്റെ പൂര്‍ണ വിജയം കണ്ടു എന്ന് വേണം കരുതാന്‍. മിക്കവാറും ധ്യാനകേന്ദ്രങ്ങള്‍ ആണ് ഇത്തരം അഡിക്ഷന്‍ വളരുന്നതിന് കാരണം ആകുന്ന വിളനിലങ്ങള്‍. ക്രിസ്തീയ സമൂഹത്തില്‍ പ്രബലം ആയിരുന്ന ഈ അഡിക്ഷന്‍ ഇപ്പോള്‍ മറ്റു പല മതങ്ങളിലേക്കും വ്യാപകം ആയിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ ശബ്ധം ഉയര്‍ത്തുന്നവന്‍ ദൈവനിഷേധിയും വിശ്വാസം നഷ്ടപെട്ടവനും ആയി കണക്കാക്കുന്നു. എന്റെ വാക്ചാതുരിയില്‍ വശംവദര്‍ ആകാന്‍ കുറച്ചുപേര്‍ ഉണ്ടായാല്‍ ഈ അഡിക്ഷന്‍ അധിവേഗം സമൂഹത്തില്‍ വേര്പിടിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും സ്ത്രീകളെയാണ് ആ അഡിക്ഷന്‍ കൂടുതല്‍ ആയി ബാധിക്കുന്നത്. ഇത് പരിധി വിട്ടു കഴിഞ്ഞാല്‍ നീയന്ത്രണം വലിയ ബുദ്ധിമുട്ടാണ്.