Saturday, 6 August 2022

കിണര്‍ ശാസ്ത്രം

 


ശാസ്ത്ര (വാസ്തു) വിശ്വാസികളില് ചില സംശയം,
വീടിന്റെ കിണര് ശരിയായ സ്ഥാനത്താണോ?
കിണര്, ജലാശയം (കുളം) നിര്മ്മിച്ചിരിക്കുന്നതു ഗൃഹവാസികള്ക്ക് അനുഗ്രഹദായകമായ ഇടത്താണോ?
ഇത്തരം ചോദ്യങ്ങള്ക്കുളള കുറിയ്ക്കു കൊളളുന്ന മറുപടി, വാസ്തുശാസ്ത്രത്തിന്റെ ആധികാരികഗ്രന്ഥങ്ങളില് ഒന്നായ “മനുഷ്യാലയ ചന്ദ്രിക” യെ ആധാരമാക്കി കഴിയുന്നത്ര ലളിതമായി ഇവിടെ വിശദീകരിക്കുന്നു.
മലയാളരാജ്യത്തിന്റെ മദ്ധ്യദേശങ്ങളില് മനുഷ്യാലയ നിര്മ്മാണത്തില് കയ്യില് രുദ്രാക്ഷമണിഞ്ഞ ശില്പ ശാസ്ത്രജ്ഞര് അംഗീകരിച്ചു വരുന്ന പ്രമാണഗ്രന്ഥമായ മനുഷ്യാലയ ചന്ദ്രിക” യില് നിന്നുള്ള വിവരങ്ങളാണ് താഴെ:
വടക്ക് കിഴക്കേ കോണിലുളള മീനരാശി സ്ഥാനമാണ് കിണറിന്റെ പ്രധാന സ്ഥാനമായി കണക്കാക്കുന്നത്. അത് ഗൃഹത്തില് സര്വ സമൃദ്ധി ഉണ്ടാക്കും. ആ കോണില് നിന്ന് തെക്ക് ഭാഗത്തേയ്ക്കുളള മേടം രാശിയിലും, പടിഞ്ഞാറ് ഭാഗത്തേയ്ക്കുളള കുംഭം രാശിയിലും കിണര് ഉണ്ടായാല് ഐശ്വര്യപ്രദമാണ്.
തെക്ക് ഭാഗത്തേക്കുളള ഇടവം രാശിയിലും, പടിഞ്ഞാറ് ഭാഗത്തേയ്ക്കുളള മകരം രാശിയിലും കിണര് മദ്ധ്യമഫലം തരുന്നു. ബ്രഹ്മപദത്തിന്റെ വടക്ക് കിഴക്കേ കോണില് കര്ണ്ണസൂത്രത്തിന്റെ ഇരുഭാഗത്തും കിണര് അത്യുത്തമം ആകുന്നു. കര്ണ്ണസൂത്രത്തിന്റെ ഇരുഭാഗങ്ങളില് ഉളള പദങ്ങള് “ആപന്”., “ആപവത്സന്”. എന്നിവയാണ്. തെക്ക് പടിഞ്ഞാറെ കോണില് “ഇന്ദ്രജയന്”. (ഇന്ദ്രജിത്ത്) എന്ന പദത്തിലും നേരെ പടിഞ്ഞാറ് “വരുണ”പദത്തിലും കിണര് ശുഭമായി കണ്ടിട്ടുണ്ട്.
വിശദീകരണം
കിണര് കുഴിയ്ക്കാന് ഏറ്റവും പറ്റിയത് മീനംരാശി, കിഴക്ക് വശത്ത് മേടം ഇടവം രാശികളും, വടക്ക് വശത്ത് മകരം കുംഭം രാശികളുമാണ്. ഈ അഞ്ചുരാശികളിലെ കിണര് പതിവുളളൂ (ശാസ്ത്രം പറയുന്നു). ഈ കാര്യത്തില് വീടിന്റെ ദര്ശനം പരിഗണിക്കേണ്ടതില്ല. വീടിന്റെ വാസ്തുമണ്ഡലം വിട്ടിട്ടുളള ഭാഗങ്ങളില് ആ ഭൂമിയുടെ രാശി നോക്കി കിണര് നിര്മ്മിയ്ക്കാവുന്നതാണ്.
അപ്പോള് വാസ്തുമണ്ഡലത്തിനുളളിലെ വീടിനെ പരിഗണിക്കേണ്ടതില്ല.
കിണര് അടുക്കളയോട് അടുത്ത് വരുന്നത് നല്ലതാണ്. പക്ഷെ അടുക്കള അഗ്നിപദത്തില് (തെക്ക് കിഴക്ക് കോണ്), വായു പദത്തില് (വടക്ക് പടിഞ്ഞാറ് കോണ്) എന്നിവയിലാണ് എങ്കില് കിണര് അതിന് സമീപം പാടില്ല. പഴയ തറവാടുകളില് അടുക്കള വീടിനുളളില് നിന്ന് വെളളം കോരാവുന്ന വിധത്തില് കിണര് നിര്മ്മിച്ചിരിയ്ക്കുന്നതിന്റെ യുക്തി ഇതില് നിന്ന് മനസ്സിലാക്കാം.
ശാസ്ത്രം വേണ്ട വിധത്തില് അഭ്യസിച്ചിട്ടില്ലാത്തവര് വാദിക്കുന്നത് കേള്ക്കാം, തെക്ക് പടിഞ്ഞാറ് വശത്തും, പടിഞ്ഞാറ് വശത്തും കിണര് പാടില്ല എന്ന്, അത് തെറ്റാണ്.
പടിഞ്ഞാറ് വശത്ത് തെക്ക് പടിഞ്ഞാറിന് അടുത്തായി വാസ്തുമണ്ഡലത്തില് ഒരു പദമാണ് ഇന്ദ്രജിത്ത് പദം. ഇവിടെ കിണര് ആകാം എന്ന് “മനുഷ്യാലയ ചന്ദ്രിക”വ്യക്തമായി സൂചനകള് തരുന്നത് പ്രമാണത്തില് നിന്ന് വ്യക്തമാണ്. പക്ഷെ ചെറിയ പറമ്പുകളില് ഇന്ദ്രജിത്ത് പദം കൃത്യമായി സ്ഥാനനിര്ണ്ണയം ചെയ്യുക എളുപ്പമല്ല. സ്ഥാനം അല്പം ഒന്ന് നീങ്ങിയാല് പിഴച്ചുപോകും. അതുകൊണ്ട് കേരളത്തില് ഇന്ന് ജീവിച്ചിരിയ്ക്കുന്ന വാസ്തു വിദഗ്ധര് ആരും അത്തരം ഒരു അപകടസാദ്ധ്യതയിലേയ്ക്ക് പോകില്ല. മകരം, കുംഭം, മീനം, മേടം, ഇടവം രാശികള് തന്നെ സ്വീകരിക്കുന്നു. വെള്ളമുള്ളിടത്ത് സ്ഥാനമില്ല എങ്കില് വെള്ളമുള്ളിടത്ത് കിണര് കുഴിയ്ക്കാം. പക്ഷെ അപ്രകാരം ചെയ്യുന്നുവെങ്കില് കിണറിരിക്കുന്ന ഭൂമിയെ വേറൊരു ഭൂമിയായി ദീര്ഘചതുരം, സമചതുരം ഇതില് ഏതെങ്കിലും ഖണ്ഡമായി തിരിക്കുക.
അപ്രകാരം ചെയ്യാനുള്ള സ്ഥലവിസ്തൃതി ഉണ്ടാകണം എന്ന് മാത്രം. എത്ര വിദഗ്ധമായാണ് മനുഷ്യാലയ ചന്ദ്രിക ദോഷപരിഹാരം നിര്ദ്ദേശിച്ചിരിക്കുന്നത് എന്ന് ഇപ്പോള് മനസിലാക്കിയിരിക്കുമല്ലോ ? പക്ഷെ ശ്രമകരമായ സ്ഥാനനിര്ണ്ണയത്തിനും, ദോഷപരിഹാരത്തിനും, ദോഷമേകി നില്ക്കുന്ന കിണര് വിധിപ്രകാരം മൂടുന്നതിനും വാസ്തു വിദഗ്ധന്റെ സഹായം തേടുന്നതിനാണ് ശാസ്ത്രം നിര്ദ്ദേശിച്ചിരിക്കുന്നത്.
അഗ്നികോണില് കിണര് പാടില്ല എങ്കിലും അഗ്നി കോണിനടുത്തുളള അന്തരീക്ഷപദത്തിലും കിണര് ആകാം എന്നും കിണറിന് പറ്റിയ സ്ഥാനങ്ങള് എല്ലാം തന്നെ കുളങ്ങള്ക്കും പറ്റിയതാണ് എന്നും സൂചനകള് നല്കിക്കൊണ്ട് “കൂപം ശോഭന അന്തരീക്ഷക പദേ . . .” എന്നു തുടങ്ങുന്ന ശ്ലോകത്തില് മനുഷ്യാലയ ചന്ദ്രിക വിശദീകരിക്കുന്നു. ശ്ലോകങ്ങള്/പ്രമാണങ്ങള് ആവര്ത്തിക്കാതെ ആശയം വിശദീകരിയ്ക്കാം. ശ്ലോകത്തില് വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.
കിഴക്ക് പുറത്ത് ഇന്ദ്രപദത്തിലും, നേരെ വടക്ക് അകത്ത് രണ്ട് പദങ്ങള് കൂടിയുളള മഹീന്ദ്രപദത്തിലും, പടിഞ്ഞാറ് പുറത്ത് വരുണ പദത്തിലും, വടക്ക് സോമപദത്തിലും, ഈശാന പദത്തിലും, അതിന്റെ തെക്ക് മേഷരാശിപദത്തിലും കുളം നിര്മ്മിയ്ക്കാവുന്നതാണ്.
വായനക്കാര് അറിയേണ്ടത് ഇത്രമാത്രം. കിണറിന്റെ സ്ഥാനം കണ്ടെത്തിയ ഇടങ്ങളിലെല്ലാം ജലലഭ്യത അനുസരിച്ച് കുളങ്ങള്ക്കും സ്ഥാനമുണ്ട്. ഒരു വസ്തുവില് കിണറായോ, കുളമായോ പല ഇടങ്ങളിലും ജലാശയങ്ങള് ഉണ്ടാകുന്നത് അത്രയും നന്ന് എന്ന് മനുഷ്യാലയ ചന്ദ്രിക ചൂണ്ടിക്കാട്ടുന്നു. പക്ഷെ സ്ഥാനനിര്ണ്ണയം ആവശ്യമാണ് എന്ന് മാത്രം.
ദോഷഫലങ്ങള്
നിരൃതി കോണില് (കന്യാകോണില്) കിണര് കുഴിച്ചാല് ബാലമരണമാണ് ശാസ്ത്രം പറയുന്നത്. 😪“…പുനരത്രകൂപ ഖനനം” എന്ന പ്രയോഗം കൊണ്ട് പുരപണിയുന്നതിന് മുന്പ് ഉണ്ടാക്കിയ കിണറാണെങ്കില് ദോഷമില്ല എന്ന് അര്ത്ഥം മനുഷ്യാലയ ചന്ദ്രിക തരുന്നു. എങ്കിലും കിണര് ചില സ്ഥാനങ്ങളില് പാടില്ലാ എന്ന് ഗ്രന്ഥത്തില് പറയുന്നത് കൊണ്ട് ഭാഗ്യപരീക്ഷണം അരുതേ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം ഇവിടെ സൂചിപ്പിക്കുന്നു. വടക്ക് പടിഞ്ഞാറ് വായുകോണില് കിണറ് കുഴിച്ചാല് സ്ത്രീനാശം വരുന്നതാണ്.
പുരയുടെ അഗ്നികോണില് കിണര് കുഴിക്കരുത്, കുളവും ഉണ്ടാക്കരുത്. ആയത് അഗ്നിഭയം പ്രദാനം ചെയ്യും. പുരയുടെ തെക്ക് ഭാഗത്തെ കിണറും ഫലം നല്കുന്നത് അപ്രകാരം തന്നെ. ഗ്രാമങ്ങളും, പട്ടണങ്ങളും രൂപകല്പ്പന ചെയ്യുമ്പോഴും (ഇപ്പോഴത്തെ വില്ലകള് ഇത്തരത്തിലെ ചെറിയ ഗ്രാമ സംവിധാനമായി കണക്കാക്കാം) തെക്ക് ഭാഗത്ത്, കുളം, കിണര്, താമര/ആമ്പല് പൊയ്കകള് എന്നിവ പാടില്ല. അപ്രകാരം വീടിനോട് ചേര്ന്ന ഇടങ്ങളില് പൂങ്കാവനവും, സര്പ്പക്കാവും ഉണ്ടാക്കരുത് എന്ന് സൂചനയോടെയാണ് മനുഷ്യാലയ ചന്ദ്രികയില് കൂപഭാഗം അവസാനിയ്ക്കുന്നത്.
വാസ്തുശാസ്ത്രത്തില് കിണറിന് നല്കുന്ന പ്രാധാന്യം ചിന്തിക്കേണ്ടത് തന്നെയാണ്. കിണര് തെറ്റായ സ്ഥാനത്ത് വന്നാല് ആരോഗ്യകരമായ ദോഷങ്ങളാണ് “മനുഷ്യാലയ ചന്ദ്രിക” യില് ചൂണ്ടിക്കാട്ടിയിരിക്കുന്നത് എങ്കിലും ചിലയിടങ്ങളില് ധനസംബന്ധമായ വീഴ്ചയേയും സൂചിപ്പിക്കുന്നു. മനുഷ്യാരോഗ്യത്തിനും, ഐശ്വര്യത്തിനും, ഗൃഹവാസികളുടെ സമ്പന്നതയ്ക്കും “മനുഷ്യാലയ ചന്ദ്രിക” നല്കുന്ന നിഷ്‌കര്ഷ എന്ത് എന്ന് വായനക്കാര്ക്ക് മനസ്സിലാക്കിത്തരുന്നതിന് ഒരു പരിധിവരെ എനിയ്ക്ക് സാധിച്ചു എന്ന വിശ്വാസത്തോടെ

കന്നിമൂല മാഹാത്മ്യം


 

കന്നിമൂല മാഹാത്മ്യം

വാസ്തു എന്ന വാക്ക് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നു. അതിര് തിരിക്കപ്പെട്ട (ചുറ്റ് തിരിക്കപ്പെട്ട) അഥവാ കെട്ടിത്തിരിക്കപ്പെട്ട ഒരു വസ്തുവില് മാത്രമെ വാസ്തു ഉണ്ടാവുകയുള്ളൂ. ഭൂമിയില് ഉയര്ച്ച താഴ്ച്ചകള് അനുസരിച്ചാണ് വാസ്തുവില് ഭൂമിയുടെ പേരുകള് നിശ്ചയിച്ചിരുന്നത്.
ഭൂതവീഥി, ഭാഗ്യവീഥി
തെക്ക് പടിഞ്ഞാറ് വശം താഴ്ന്ന് വടക്ക് കിഴക്ക് ഭാഗം ഉയര്ന്നഭൂമിയാണ് ഭൂതവീഥി. ഇത്തരം ഭൂമിയില് വസിയ്ക്കുന്നത് സകലവിധ നാശങ്ങള്ക്കും വഴിതെളിക്കും. ഇതാണ് ശാസ്ത്രമതം. വടക്ക് കിഴക്ക് മൂല ( ഈശാനകോണ്) താഴ്ന്നും തെക്ക്പടിഞ്ഞാറെമൂല (കന്നിമൂല) ഉയര്ന്നും ഇരിക്കുന്ന ഭൂമി ധാന്യവീഥി. ഇത്തരം ഭൂമിയില് ഗൃഹം നിര്മ്മിച്ച് താമസിച്ചാല് വംശവൃദ്ധി, സര്വ്വവിധ ഐശ്വര്യം എന്നിവ ഒരായിരം വര്ഷം നിലനില്ക്കും എന്ന് ആചാര്യമതം. വീട് ഇരിക്കുന്ന ഭൂമി ധാന്യവീഥി അല്ല എങ്കില്പോലും ഒരു വാസ്തു വിദഗ്ധന്റെ സഹായത്തോടെ ആ ഭൂമിയില് ധാന്യവീഥി ലക്ഷണങ്ങള് പുനഃസൃഷ്ടിച്ച് ധാന്യവീഥിയില് ഗൃഹം നിര്മ്മിച്ച് വസിക്കുന്നതിന്റെ ഗുണഫലങ്ങള് നേടിഎടുക്കാവുന്നതാണ്. തെക്ക് പടിഞ്ഞാറ് ഭാഗമാണ് കന്നിമൂല. നമ്മുടെ ഇന്നത്തെ വിഷയവും അതാണ്. ഏറ്റവും ശക്തിയേറിയ ദിക്കാണിത്.🙏🏻
കിഴക്ക് ദിക്കിന് അധിപനായി ഇന്ദ്രന്, പടിഞ്ഞാറ് ദിക്കിന് അധിപനായി വരുണന്, വടക്ക് ദിക്കിന് അധിപനായി കുബേരന്, തെക്ക് ദിക്കിന് അധിപനായി യമന് എന്നിവരും. വടക്ക് പടിഞ്ഞാറ് ദിക്കിന് അധിപനായി വായുദേവന്, വടക്ക് കിഴക്ക് ദിക്കിന് അധിപനായി ഈശാനന്, തെക്ക് കിഴക്ക് ദിക്കിന് അധിപനായി അഗ്‌നിദേവന് എന്നിവരും തെക്ക് പടിഞ്ഞാറെ ദിക്ക് (കന്നിമൂലയ്ക്ക്) മാത്രം ഒരു അസുരനേയും അഥിപനായി നിശ്ചയിച്ചിരിയ്ക്കുന്നു ഈ അസുരന്റെ പേരാണ് നിര്യതി. ആയതിനാല് കന്നിമൂലയെ നിര്യതിമുല/ നിര്യതികോണ് എന്നും വിളിയ്ക്കപ്പെടുന്നു. അസുരനെ അധിപനായി നിശ്ചയിച്ചിരിക്കുന്നു എന്നതല്ല ഇവിടുത്തെ പ്രശ്‌നം ഈ ദിക്കിലെ നിര്മ്മിതികള് കൊണ്ടുള്ള ഫലം പെട്ടെന്ന് അനുഭവ വേദ്യമാകുന്നു എന്നതാണ്. അതിനാല് ഈ ദിക്ക് തുറസായി ഇടുന്നത് നല്ലതല്ല.
കുളമോ കിണറോ കക്കുസ് ടാങ്ക്,ഒന്നും കന്നിമൂലയില് വരാന് പാടില്ല. കന്നിമൂലയിലുണ്ടാകുന്ന കുഴപ്പങ്ങള് ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്ക് ദോഷമുണ്ടാക്കുകയും മദ്യം, മയക്ക്മരുന്ന്, മറ്റു ലഹരിപദാര്ത്ഥങ്ങള്ക്കടിമപ്പെടുക, കുടുംബത്തകര്ച്ച എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. വളരെ പ്രധാനപ്പെട്ട ദോഷം ആ വീട്ടിലെ സന്താനങ്ങള്ക്ക് ഗതിഇല്ലാതെവരുക എന്നതാണ്. മാത്രമല്ല കുട്ടികള്ക്കെത്ര വിദ്യാഭ്യാസമുള്ളവരായാലും തൊഴില് ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവ സംഭവിക്കും. ഞാൻ അനുഭവസ്ഥനാണ്.
ശാസ്ത്രീയ വശം
പ്രപഞ്ചത്തിലെ രണ്ട് ഗുണപരമായ ഊര്ജ്ജപ്രഭാവങ്ങള് സൗരോര്ജ്ജം, കാന്തിക ഊര്ജ്ജം എന്നിവയാണ്. സൗരോര്ജ്ജം കിഴക്ക്ദിക്കില് തുടങ്ങി പടിഞ്ഞാറ് ദിക്കില് അവസാനിക്കുന്നു. കാന്തിക ഊര്ജ്ജം വടക്ക് ദിക്കില് തുടങ്ങി തെക്ക് ദിക്കില് അവസാനിക്കുന്നു. ഊര്ജ്ജ പ്രഭാവങ്ങള് അവസാനിക്കുന്ന രണ്ട് ദിക്കുകളുടേയും മൂലയാണ് കന്നിമൂല. ഇപ്പോള് തന്നെ കന്നിമൂലയുടെ പ്രാധാന്യം മനസ്സിലാക്കാം. ഊര്ജ്ജപ്രഭാവങ്ങള് ആരംഭിക്കുന്ന കിഴക്ക്, വടക്ക് എന്നീ ദിക്കുകളുടെ മൂലയായ ഈശാനകോണും ഇപ്രകാരം പ്രാധാന്യമുള്ളതാണ് വാസ്തുപുരുഷ ശാസ്ത്രം പോലും കന്നിമൂലയ്ക്ക് അനുകൂലമാണ്. വാസ്തു പുരുഷന് ശയിക്കുന്നത് വടക്ക് കിഴക്ക് തലയും തെക്ക് പടിഞ്ഞാറ് (കന്നിമൂലയില്) കാലുമായാണ്. അതുകൊണ്ട് കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള് ഗൃഹവാസികള്ക്ക് കാല് സംബന്ധമായ ദുരിതങ്ങള് സമ്മാനിക്കുന്നു എന്ന് 100% ഉറപ്പാണ്💪
ഗൃഹാരംഭപ്രവര്ത്തനങ്ങളുടെ തുടക്കം തന്നെ കന്നിമൂലയില് നിന്നാണ്. പ്രഥമ സ്തംഭനാസ്യം കന്നിയിലാകണം, അല്ലെങ്കില് ബ്രഹ്മപദത്തിന്റെ കന്നിയിലാകണം എന്ന് ശാസ്ത്രഗ്രന്ഥങ്ങളില് പ്രതിപാദിക്കുന്നു. കന്നിമൂലയിലെ ദോഷങ്ങള് കണക്കിലെടുത്ത് ആ വീട്ടിലെ സ്ത്രീകളിലെ സ്വഭാവം പോലും മനസ്സിലാക്കാം …..
വാസ്തുഗ്രന്ഥം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവര്പോലും ഇന്ന് ഈ കന്നിമൂല’ എന്ന പദം സ്വതന്ത്രമായി ഉപയോഗിച്ചുവരുന്നു.

Monday, 13 June 2022

ആഘോറികള്‍ ഒരു തമാശ




 "അഘോരി സന്യാസി വിദ്യയുടെ അപാരതകൾ"

കുണ്ടലിനി ഉയർത്തുന്നതിനെക്കുറിച്ചും
ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 15000- വര്ഷത്തിലധികം പഴക്കമുണ്ട് . സന്യാസനിഷ്ഠ കൊണ്ടും ആചാരങ്ങള് കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ചും ഈ മാര്ഗം വളരെ വ്യതസ്തത പുലര്ത്തുന്ന ഒന്നാണ്.
അഘോരികളുടെ മന:ശശക്തി അപാരമാണ്.
മന്ത്ര-തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ വരെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ട്.
എരിയുന്ന തീയിൽക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക, വസ്ത്രം തനിയെ കീറുക. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോൾ സാധ്യമാണെന്നു അഘോരികൾ പറയുന്നുണ്ട്,
അഘോരികൾ പറഞ്ഞാൽ നിങ്ങൾക്ക് തീർച്ചയായും വിശ്വസിക്കാം , കാരണം അവർ എന്നെ പോലെ ജീവിതത്തിൽ ഒരിക്കലും നുണ പറയാത്ത ആളുകളാണ്
വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ് അഘോരികളുടേത്. യാഥാസ്ഥിതിക സനാതന രീതികളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ശാഖ ആകയാൽ പ്രസിദ്ധിയ്ക്കു പകരം കുപ്രസിദ്ധിയാർജ്ജിച്ചു എന്നു മാത്രം.
അഥര്വവേദത്തില് പ്രതിപാദിച്ചിട്ടുള്ള നിഗൂഢമന്ത്രങ്ങളെ മനനം ചെയ്തു വികസിപ്പിച്ചെടുക്കാതെ പുരാതന കാലത്ത് ഋഷിവര്യന്മാര് വിട്ടുകളയുകയാണ് ചെയ്തത്. വേദമന്ത്രങ്ങള് ദുരുപയോഗം ചെയ്യാതിരിക്കാനാണ്
ഈ മുന്കരുതല് അവര് എടുത്തത്‌. അഥര്വവേദത്തെ അധമമാണ് എന്ന് കണക്കാക്കി വേര്തിരിച്ചു നിര്ത്തിയതും ഇതുകൊണ്ടാണ്.
പക്ഷെ, കാര്യസാധ്യത്തിനും സ്വാധീനത്തിനും വഴങ്ങി ക്ഷിപ്രകോപികളായ ചില മുനിശ്രേഷ്ഠന്മാര് ഈ മന്ത്രങ്ങളെ മനനം ചെയ്തു ശിഷ്യന്മാര്ക്ക് ഉപദേശിച്ചു കൊടുത്തിട്ടുണ്ട്‌. ഈ ശിഷ്യപരമ്പരകളില് നിന്നാണ് അഘോരികള് ഉണ്ടായത്.
അഘോരികള് അവരുടെ പരമ ഗുരുവായി ഇപ്പോള് ആരാധിക്കുന്നത് യോഗിനി ഭൈരവി ബ്രാഹ്മിണിയെ ആണ്. തന്ത്രവിദ്യയിലെ 64 തന്ത്രങ്ങള് ശ്രീരാമകൃഷ്ണപരമഹംസന് ഉപദേശിച്ചു കൊടുത്തത് ഈ യോഗിനിയമ്മയാണ്.
യഥാര്ത്ഥ ആഘോരികളെ അവരുടെ തേജസ്സില് നിന്നും മനസ്സിലാക്കാം.
തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത പോലെയുള്ള ദേഹപ്രകൃതിയും,
ഉറച്ച കാല്വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലെന്തി നീങ്ങുന്ന ആഘോരികളെ ഒരിക്കല് കണ്ടാല് പിന്നെ മറക്കുകയില്ല. ആരെയും അവര് ശ്രദ്ധിക്കാറുമില്ല.. അമാനുഷിക ശക്തികള് പൊതു വേദികളില് പ്രദര്ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇക്കൂട്ടർ ഒരിക്കലും തയ്യാറാകില്ല.
ശ്രീ പരമേശ്വരൻ പാർവ്വതീദേവിക്ക് ഉപദേശിച്ചു കൊടുത്ത കുണ്ഡലിനീയോഗവിദ്യ !
ശക്തിയുടെ ഉറവിടം ബോധമാണ്. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.
സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു.
വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും.
മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി.
കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു.
ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തിൽ വിരാജിക്കുന്നു
പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ.
കുണ്ഡലാകൃതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽ നിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്ന സർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണം വിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യയാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു.
മദ്യം, ഭാംഗ്‌, കഞ്ചാവ്‌ തുടങ്ങിയ ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണ്.
വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണ്. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.
സൂര്യന്റെ ഊർജ്ജവും ശുദ്ധജലവുംകൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡംഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു.
അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽ പിന്നെ ഉച്ചവരെ കിടന്നുറങ്ങും. ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്ഥങ്ങളും നിത്യവായനയിൽപ്പെടും. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയ, തയാലൻഡ് കൊറിയ വരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യ ടിബറ്റിലെ ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. ടിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌.
അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌.
പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല. തടഞ്ഞാൽ കളി കാര്യമാകും. കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കേന്ദ്ര സുരക്ഷാ ഭടന്മാരായിരുന്നു അന്നു കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം തുടങ്ങി പേന വരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്ത രീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി.
ഉടനെ അവരുടെ ഗുരു എന്തോ ജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞ ശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.
ഈ മായാപ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കി ചിലവിജ്ഞാനികൾ പ്രകൃതി യോടിണങ്ങി ജീവിക്കുന്നതാണ് ഉത്തമമെന്ന് തീർച്ചയാക്കിയതിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപപ്പെട്ടത്‌.
ജനിച്ചദിവസം മുതൽ തുടങ്ങുന്ന ദുരിതം മരണംവരെയും മനുഷ്യനെ പിന്തുടരുന്നു. സുഖദുഖ സമ്മിശ്രമാണു ജീവിതമെന്നു പറയാമെങ്കിലും സുഖം വളരെക്കുറവു തന്നെ.
വിവാഹം, സന്താനങ്ങൾ, ജോലി, സാമ്പത്തികം, ജരാനര തുടങ്ങിയ മഹാചുഴികളിൽക്കിടന്നു നട്ടം തിരിയുകയാണ്. ഇതൊന്നുമില്ലാത്ത ഒരു ലോകമാണു അഘോരികൾ വിഭാവന ചെയ്യുന്നത്‌.
ആനന്ദംകൊണ്ടുമാത്രമേ മറ്റൊരു ശ്രേഷ്ഠലോകത്ത്‌ എത്തിച്ചേരാൻ കഴിയൂ.
ഭാരതത്തിലെ മറ്റു സന്യാസി സമ്പ്രദായങ്ങളിലും ജീവിതത്തോടുള്ള വിരക്തി തന്നെയാണു പ്രതിഫലിക്കുന്നത്‌. ഇനിയൊരു ജന്മമെടുക്കാതെ ബ്രഹ്മത്തിൽ ലയിക്കണം എന്നാണെങ്കിൽ ലഭിച്ച മനുഷ്യജന്മത്തിൽ അതു സാധിച്ചെടുക്കാവുന്ന സന്യാസിമാർ എത്രയൊ വിരളമാണ്.
ബ്രഹ്മവാദം, കാലവാദം, നിയുക്തവാദം, ശക്തിവാദം തുടങ്ങിയ പുരാണ തന്ത്ര-മന്ത്രവാദങ്ങൾ അഘോരമാർഗ്ഗത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്. അഘോരം ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണു.
ഈശാനം, തത്പുരുഷം, വാമദേവം, സദ്യോജാതം എന്നിവയാണു മറ്റുമുഖങ്ങൾ.
ഘോരം രുദ്രനാണ്. അഘോരം ശിവനും.
രണ്ടും അഗ്നിയുടെ രൂപങ്ങളാണ്. അഗ്നിയിൽ നിന്നാണു പ്രപഞ്ചം ഉത്ഭവിച്ചത്‌. അഘോരി എന്നാൽ ശൈവന്മാരിൽ ഒരിനം എന്നർത്ഥം. പ്രകൃതി ശക്തിയെ അറിയുക, പിന്നെ മന്ത്ര -തന്ത്രങ്ങളിൽക്കൂടി ആ ശക്തിയെ സ്വന്തം വരുതിയിലാക്കാൻ പഠിക്കുക.
ഓം… ക്ലിം.. ക്ലിം.. സിദ്ധി.. നമ: രുദ്ര… രുദ്രസ്ഥാപയ എന്നുതുടങ്ങുന്ന അടിസ്ഥാന മന്ത്രജപത്തിൽക്കൂടി അഗ്നിയെ വരുതിയിലാക്കുന്ന അഘോരികൾ വിവിധമന്ത്രോപാസനയിൽക്കൂടി സിദ്ധി -സാധനയുടെ പരമോന്നതിയിലെത്തുന്നു
ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോരതര താനൂരൂപ… എന്നുതുടങ്ങുന്ന അഘോരമന്ത്രം 51 അക്ഷരങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഓരോ അക്ഷരവും 51 ലക്ഷംവീതം ജപിച്ചാൽ മാത്രമേ മന്ത്രസിദ്ധി കൈവരുകയുള്ളൂ.
ഹ്രീം എന്ന ബീജമന്ത്രം കൊണ്ട്‌ പാർവ്വതിദേവിയെ ഉപാസിക്കുന്നവരാണു അഘോരികൾ.
ഹ കാരം രാ കാരം ഈ കാരം ഇവ മൂന്നും ചേർന്നാണു ഹ്രീംകാരമെന്ന ഗൗരീബീജമന്ത്രം ഉണ്ടായത്‌. ഹ കാരം ര കാരം സദ്രൂപ -ചിദ്രൂപ ശിവസംബന്ധമാണെങ്കിൽ ഈ കാരം ആനന്ദ കാമ പ്രദായകമാണ്. അഘോരികൾ ഒരുമാസത്തിൽ 333ലക്ഷം തവണ വരെ ഗൗരീബീജാക്ഷരമന്ത്രം ജപിക്കും..
ഓം ഹ്രീം സ്വാഹാ എന്നു ജപിച്ചു ജപിച്ച്‌ ബ്രഹ്മജ്ഞാനം നേടുന്ന ഇവർക്ക്‌ അഭീഷ്ടസിദ്ധി ലഭിക്കുന്നു
ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ ജ്വലിച്ചുനിൽക്കും.
മഹാമൃത്യുജ്ഞയ മന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി, കൽപനാ യോഗസിദ്ധി, ഖേചരീ വിദ്യാ, കുണ്ഡലിനിശക്തിയെ ഉണർത്തൽ തുടങ്ങിയവ അഘോര തന്ത്ര -മന്ത്രത്തിലെ അനുപമമായ സിദ്ധികളിൽപ്പെടുന്നു. ക്രിയായോഗത്തിലും ഹഠയോഗത്തിലും പ്രാവിണ്യം നേടുന്ന അഘോരികൾ ക്രിയായോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്ക്കാരം നേടുന്നവരാണ്.
അഘോരികൾക്കിടയിൽ വളരെ കുറച്ചു പേർക്കു മാത്രമേ ഖേചരീ വിദ്യ സ്വായത്തമായിട്ടുള്ളൂ.
ഖ എന്നാൽ ആകാശം വായ്ക്കുള്ളിലെ അണ്ണാക്കാണു ആകാശം.
ഇതിനെ ബ്രഹ്മരന്ത്രം എന്നും പറയും. നാക്കു കൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞ്‌ തലയോടു വരെ ദ്വാരമുണ്ടാക്കും. അണ്ണാക്കിൽ വിരൽ കടത്തി പരിശോധിച്ച് അണ്ണാക്കിന്റെ അടിഭാഗംചുരണ്ടി ആജ്ഞാചക്രത്തേയും സഹസ്രാരത്തേയും ഭേദിക്കുന്നു. ഇതാണു ഖേചരീ പ്രയോഗം. ഇതുനേടാൻ ചുരുങ്ങിയതു 25 വർഷത്തെ കഠിന പ്രയത്നം തന്നെവേണം.
വിരൽ സഹസ്രാരത്തെ സ്പർശിച്ചാൽ ഖേചരീവിദ്യ പൂർണ്ണമായി. പിന്നെ സർവ്വത്ര ആനന്ദമാണ്. അമാനുഷികമായ കഴിവുകൾ സാധകനു കൈവരിക്കുകയും ചെയ്യാം
അഘോരികള് മരണം പോലും മുന്കൂട്ടി അറിയുന്നു…
സമയമാകുമ്പോള് “ആത്മബലിദാനം” അല്ലെങ്കില് ചിരസമാധി എന്ന മാര്ഗം ഉപയോഗിക്കുന്നു…
അടുത്ത ശിഷ്യനെയും കൂട്ടി നിബിഡ വനത്തിലോ ഹിമാലയതിലേക്കോ യാത്രപോയി, തന്റെ ഇന്ദ്രീയ ശക്തികൾ ശിഷ്യന് കൊടുത്ത ശേഷം നിത്യ സമാധിയില് ലയിക്കുന്നു.
സമാധിയായ ഗുരുവിന്റെ തലയോട്ടി ശിഷ്യന് അവകാശപെട്ടതാണ്.
അഘോര സന്യാസ രീതിയുടെ അപാരതകളെ കുറിച്ചു വിവരിച്ചെഴുതാൻ ധാരളമുണ്ട്. നിങ്ങൾക്ക് വേണ്ടി ഒരിക്കൽ ഞാനത് എഴുതാം അഘോരി സബ്രദായവുമായി ബന്ധട്ടെ ഹഡയോഗവിദ്യ, കുണ്ഡലിനീ ശക്തിയെ ഉദ്ദീപിപ്പിക്കൽ, രസമണി... തുടങ്ങിയ രഹസ്യ വിദ്യകൾ സ്വായത്തമാക്കാനും അവ പരീക്ഷിച്ച് ജീവിതം മാറ്റിമറിയാക്കുയ്ക്കുന്നതിനുമുള്ള നിഗൂഢ മന്ത്രങ്ങളും രഹസ്യ വിദ്യകളും സ്വായത്തമാക്കിയവരുടെ ശിഷ്യന്മാർ ഇന്നുമുണ്ട്.പക്ഷേ, സമീപിക്കുന്നവരെല്ലാം ഒരനുഷ്ഠാനമായി ഇതേറ്റെടുക്കാൻ തയ്യാറാകില്ല. ഭൗതീക സുഖത്തിനു വേണ്ടി അലയുന്നവർക്ക് താളിയോല രഹസ്യങ്ങളിലെ ഇത്തരം മഹാവിദ്യകൾ അഭ്യസിക്കാൻ ജാതകപ്രകാരം യോഗമുണ്ടോ എന്നു കൂടി അപഗ്രഥിക്കേണ്ടതുണ്ട്.