Wednesday, 28 May 2025

How to preserve ripe olives


Preserving mature olives (ripe olives) is essential to make them edible and store them long-term. Fresh olives are naturally very bitter and require curing before they can be eaten. There are several methods to preserve mature olives, depending on your preference for flavor and texture. Here are the most common methods:


1. Brine Curing (most traditional and widely used)

Best for: black ripe olives

Steps:

  1. Clean the olives: Wash and sort the olives, discarding any damaged ones.
  2. Prepare the brine: Use a 10% salt solution (100 grams of salt per 1 liter of water).
  3. Soak the olives: Place olives in a large container and cover with brine. Weigh them down with a clean plate or mesh to keep them submerged.
  4. Ferment: Let the olives ferment at room temperature (60–75°F / 15–24°C) for 1–3 months. Change the brine every week or two initially to remove bitterness.
  5. Taste test: Once the bitterness is gone, you can store the olives in fresh brine or vinegar.
  6. Optional: Add garlic, herbs, lemon, or chili for flavoring.

Storage: Keep in a sealed jar in the fridge or cool cellar; lasts up to a year.


2. Dry Salt Curing (for wrinkly, intense-flavored olives)

Best for: oil-cured black olives (like Moroccan-style)

Steps:

  1. Layer with salt: In a container, layer ripe olives with coarse sea salt (about 1 part salt to 2 parts olives by weight).
  2. Turn regularly: Toss or turn every few days.
  3. Cure time: About 3–4 weeks, or until olives have shriveled and most bitterness is gone.
  4. Rinse and oil: Rinse off excess salt, dry, and coat with olive oil.

Storage: Keep in the fridge in olive oil; lasts several months.


3. Lye Curing (fastest method, but requires care)

Best for: both green and black olives

Steps:

  1. Prepare lye solution: Use food-grade lye (sodium hydroxide) with care—typically a 1–2% solution.
  2. Soak olives: Soak for 8–12 hours (or longer for larger olives), stirring occasionally.
  3. Rinse thoroughly: Rinse multiple times with fresh water over 1–2 days to remove all traces of lye.
  4. Brine and ferment: Transfer to a mild brine (5–6% salt) and ferment for 1–2 weeks or longer to develop flavor.

Storage: Store in clean brine in jars.

⚠️ Safety note: Always use gloves and goggles when handling lye. It’s caustic and dangerous if mishandled.


4. Water Curing (natural but time-consuming)

Best for: people who prefer no chemicals

Steps:

  1. Soak in water: Change water daily for 2–4 weeks to leach out bitterness.
  2. Brine or vinegar soak: Once bitterness is mostly gone, soak in brine or vinegar for flavor and preservation.

Storage: Store in a brine solution in the fridge.


Tips for All Methods:

  • Ripe olives bruise easily—handle gently.
  • Sterilize jars and tools to avoid contamination.
  • Label jars with curing date.
  • Always store in airtight containers once cured.

Let me know if you like the procedures. Don't worry I never did it. 


Sunday, 25 May 2025

ഓര്‍മകളിലെ ജീവിതം

 

ഇനിയും മറക്കേണ്ടതുണ്ടോ എന്‍ പ്രീയതമേ

നിനക്കായിയെന്‍ മനസ്സിന്‍ സ്വപ്‌നങ്ങള്‍

വഴിപിരിഞ്ഞകന്നവര്‍ സ്വവഴിതേടി പോകവേ

മടങ്ങില്ല ഞാനെന്‍ മാതൃഭവനത്തിലേ

ക്കൊരുനാളുമൊരു വഴിപോക്കനായി പോലും.

മറുപിള്ളയല്ല ഞാന്‍ ചാപിള്ളയല്ല ഞാന്‍

ഞാനെന്നമ്മതന്നോമന മകന്‍, അറിയാതെ

എന്നാളുമതെന്നോര്‍മ്മയില്‍ ഒരു വിങ്ങലായി

ഓര്‍ക്കുവാനുയിരില്ലിന്നെന്നമ്മതന്‍ ഉടലില്‍

ഒരുവാക്ക് നന്ദിയേകാന്‍ മടങ്ങി വരില്ലൊരുനാളും.

ഓടുവാനുലകത്തിലിടമില്ലിനിയൊരേടവും

ഉടയാടയതൊന്നഴിച്ചു ഞാനുറങ്ങട്ടെയൊരിത്തിരിനേരം.

പടവെട്ടി പണിയെടുത്തു പകലന്തിയാക്കാന്‍

പലനാളും പുലര്‍കാലേ പുറപ്പെട്ട ഞാന്‍

ഇരുളിന്‍റെമറവില്‍ തിരികെ പടിക്കലെത്തവേ

പലനാളും പൊഴിക്കയെന്‍ കണ്ണീര്‍ കുടം കണക്കെ.

പാതിയടയും മിഴികള്‍ പാതിരാവിന്‍ മറവില്‍ 

പാതവക്കില്‍ പാദസ്വരം കിലുക്കവേയവിടെ

പതറാതെയെന്‍ പത്നി തന്‍ പാദം മുത്തവെ

പകരുന്ന സ്നേഹചൂടില്‍ ഞാനെന്‍ പ്രാണനെ

പകുത്തു കൊടുക്കവേ, മറക്കുന്നു ഞൊടിയില്‍

ഞാനെന്‍ ജീവിതവ്യഥകള്‍, വ്യാധികള്‍; ഒപ്പം

വിസ്മൃതിയിലാകുന്നുമെന്‍ ദുഃഖങ്ങള്‍.


                                ജോമോന്‍ തെക്കെകുരിക്കാട്ടുകുന്നേല്‍

Monday, 19 May 2025

ഭസ്മം തൊടൽ

ഭസ്മം തൊടുന്നതിന് നിസാരമായി കാണരുത്. ഭസ്മധാരണം മഹേശ്വരവ്രതമാണ്. സര്‍വപാപനാശ ഹരവുമാണ്. ആചാരപരമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ പലരും കാണുന്നത്. എന്നാല്‍ ശരീരശാസ്ത്രപരമായി ഭസ്മധാരണത്തിനു വളരെയേറെ പ്രാധാന്യമാണ് ഉണ്ട്, ആധുനിക ശാസ്ത്രവും നാസയും ഇത് കണ്ടുപിടിച്ചിട്ടുണ്ട് ഇപ്പോൾ. വിധിയാംവണ്ണം യഥാസ്ഥാനങ്ങളില്‍ നിര്‍ദിഷ്ടസമയം ഭസ്മം ധരിക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും പുഷ്ടിവര്‍ധനയുണ്ടാകുന്നതാണ് എന്ന് പടിഞ്ഞാറ് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട് രാവിലത്തെ കുളി കഴിഞ്ഞാൽ ഉടൻ  പുരുഷന്മാര്‍ ഭസ്മം കുഴച്ചു തൊടണം. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകരംകൊണ്ടടച്ചുപിടിച്ചു ഭസ്മധാരണമന്ത്രമോ, പഞ്ചാക്ഷരീമന്ത്രമോ ജപിച്ച് വെള്ളമൊഴിച്ചു കുഴച്ച് ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ട് ഭസ്മധാരണം നടത്തുക. 
ശിരോമദ്ധ്യത്തിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും കൈകളിലും മാറിടത്തിലും ധരിച്ചാല്‍ പാപവിമുക്തി കിട്ടും. ശിശ്നജകല്മഷമകറ്റാന്‍ നാഭിയിലും അന്യാശ്ലേഷകല്മഷം മാറികിട്ടാന്‍ പാര്‍ശ്വങ്ങളിലും ഭസ്മമണിയണം. സര്‍വാംഗ ഭസ്മധാരണംകൊണ്ട് നൂറു ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കും. പ്രഭാതസ്നാനശേഷം മാത്രമേ ഭസ്മം കുഴച്ചുതൊടുവാന്‍ പാടുള്ളൂ. സ്ത്രീകള്‍ ഭസ്മം കുഴച്ചുതോടുകയേ പാടില്ല. ശിരസ്സില്‍, കാതുകളില്‍, നെറ്റിയില്‍, പിന്‍കഴുത്തില്‍, മുന്‍കഴുത്തില്‍, നെഞ്ചില്‍, നാഭിയില്‍, ഉരസ്സുകളില്‍, തോളുകളില്‍, ഇടതുകൈമുകളില്‍, ഇടതുകൈമദ്ധ്യം, വലതുകൈത്തലം, സര്‍വാംഗം എന്നീ ശരീരഭാഗങ്ങളിലാണ് ഭസ്മധാരണം നടത്തേണ്ടത്. കാലുകളില്‍ ഭസ്മം ധരിക്കുന്നത് കൈകളിലേതുപോലെതന്നെ വേണം.

കുളി കഴിഞ്ഞ് നനച്ച ഭസ്മം തന്നെ ധരിക്കുന്നതെന്തിന് എന്ന് അറിയാമോ?

 ചില നേരത്ത് നനച്ച ഭസ്മം ധരിക്കണമെന്നും മറ്റുചിലപ്പോള്‍ നനയ്ക്കാത്ത ഭസ്മം ധരിക്കണമെന്നും പറയാറുണ്ട്‌. ഇത് വൈരുദ്ധ്യമല്ലേയെന്ന് ചോദിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഇതിനുത്തരം നല്‍കാന്‍ പഴമക്കാര്‍ക്കായില്ലെങ്കിലും ഭസ്മത്തിലെ ഔഷധവീര്യത്തെപ്പറ്റി അവര്‍ക്ക് നല്ല ബോധമുണ്ടായിരുന്നുവെന്നതാണ് വാസ്തവം.

രാവിലെ ഉണര്‍ന്ന് കൈകാല്‍മുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മചട്ടിയില്‍ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും  മറ്റുചില മര്‍മ്മസ്ഥാനങ്ങളിലും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പുരട്ടുന്നത് കാണാന്‍ ചിലര്‍ക്കെങ്കിലും ഭാഗ്യമുണ്ടായിട്ടുണ്ട്. സന്ധ്യാസമയത്തും കൈകാല്‍മുഖം കഴുകി വന്നശേഷവും ഇങ്ങനെ ഭസ്മം പുരട്ടാറുണ്ട്. ഈ രണ്ടു സമയങ്ങളിലും അവര്‍ അണിഞ്ഞിരുന്നത് നനയ്ക്കാത്ത ഭാസ്മമായിരുന്നു.

എന്നാല്‍ കുളികഴിഞ്ഞ് വന്നതിനുശേഷമാകട്ടെ ഭസ്മമെടുത്ത് നനച്ചാണ് ദേഹത്ത് പുരട്ടിയിരുന്നത്.

ഈ രണ്ടു തരത്തിലുള്ള ഭസ്മധാരണരീതികള്‍ കാണുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്, നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തില്‍ അമിതമായുണ്ടാകുന്ന ഈര്‍പ്പത്തെ വലിച്ചെടുത്തു നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്നാണ്.

 നമ്മുടെ ശരീരത്തില്‍ എങ്ങിനെയാണ് രാവിലെയും സന്ധ്യയ്ക്കും മാത്രം അണുബാധയുണ്ടാവുകയെന്ന ചോദ്യം ഉണ്ടോ രാത്രിയില്‍ ഒരാൾ കിടന്നുറങ്ങുമ്പോള്‍ അയാളുടെ കിടക്കയില്‍ ലക്ഷകണക്കിന് അണുക്കളാണ് വിഹരിക്കുന്നതെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതുപോലെതന്നെ സന്ധ്യാവേളയിലും അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ ഇതിനകം തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതും നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ് അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്ക്കാതെ ഭസ്മം ധരിക്കുന്നത്.

കുളിക്കുന്ന സമത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാനും ക്രമേണ അതിലൂടെ കൊഴുപ്പ് വര്‍ദ്ധിച്ച് അങ്ങനെ സന്ധിവാതമായി മാറാനുമുള്ള സാധ്യത 100% ഉണ്ട്.ഇങ്ങനെയുള്ള നീര്‍ക്കെട്ട് ഒഴിവാക്കാനാണ് കുളിച്ച ശേഷം നനഞ്ഞ ഭസ്മം ധരിക്കുന്നത്.

ഭസ്മം തൊടുമ്പോൾ നടത്തുമ്പോള്‍ ചൊല്ലാനായി ആചാര്യന്മാര്‍ പറഞ്ഞു തന്നിട്ടുള്ള മന്ത്രം ആണ് താഴെ കൊടുക്കുന്നത്.

 ഓം അഗ്നിരിതി ഭസ്മ ജലമിതി ഭസ്മ
സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ
സര്‍വം ഹവാ ഇദം ഭസ്മേ
മന ഏതാനി ചക്ഷും ഷി ഭസ്മ.

കടപ്പാട് : RamanVarier Punnakkal