-: മഴയും പുഴയും :-
പുഴയറിയാതെ മഴയൊഴുകി.
മഴയറിയാതെ പുഴയൊഴുകി.
മഴതോര്‍ന്ന നേരം മഴുവിന്‍റെ,
മുനയാല്‍ പുഴയില്‍ മരമൊഴുകി.
മഴ നിലച്ചു പുഴയും നിലച്ചു.
മറുവഴി കാണാതാ മഴുവേന്തിയ,
മനുജനും മണ്ണില്‍ മരിച്ചുറങ്ങി.
മഴുവിന്‍റെ മുനയില്‍ തുരുമ്പായി,
മനുജന്റെ മടിയില്‍ മണ്ണായി.
മനുജന്റെ ജഡം അഴിഞ്ഞ മണ്ണില്‍,
മണ്ണിരകള്‍ പുതു വഴികള്‍ തുരന്നു.
മണ്ണുണര്‍ന്നു, മരവേരുകള്‍ ഉണര്‍ന്നു
മണ്ണിലാ മരങ്ങള്‍ വീണ്ടും നാമ്പെടുത്തു,
മഴയില്ലാ പുഴയരുകില്‍ മിഴിതുറന്നു.
മഴമേഘങ്ങള്‍ തിരികെ പുഴ തേടി വന്നു.
മഴത്തുള്ളികള്‍ നിറഞ്ഞു തൊടിയില്‍,
മഴവഴികളില്‍ വീണ്ടുമാ പുഴ നിറഞ്ഞു.
മഴയറിയാതെ പുഴയൊഴുകി.
പുഴയറിയാതെ മഴയൊഴുകി.
സംഭവാമി യുഗേ യുഗേ!
:- ജോ തെക്കെക്കുരിക്കാട്ടുകുന്നേല്‍