ജീവനില്ലാത്ത ദൈവം
അതുകൊണ്ട്
ഞാന്‍ പറയും ദൈവം ആയിരം നാവുള്ള കിനാവില്‍
ജീവിക്കുന്ന ഒരു മൂകന്‍ ആണെന്ന്.
അത്
കാണാന്‍ അന്ധരായ നിങ്ങള്ക്ക് കഴിയില്ല. അതിനെക്കുറിച്ച് കേള്‍ക്കാന്‍ ബധിരര്‍ ആയ
നിങ്ങള്ക്ക് കാതുകളും ഇല്ല.
നിങ്ങള്‍ക്ക് ഒത്തിരിയേറെ ഉത്തരങ്ങള്‍ ഉണ്ടാകാം. ആ ഉത്തരങ്ങള്‍ എല്ലാം നിങ്ങളുടെത് മാത്രം.
ഞാനാകുന്ന എന്നിലെ നിത്യതയ്ക്ക് ഊര്‍ജ്ജം പകരുന്നത് പ്രകൃതിയാണ്. പ്രകൃതി പ്രപഞ്ചത്തിന്റെ ഭാഗമാണ്. ഞാനും നിങ്ങളും എല്ലാം അതിന്റെ ഭാഗങ്ങള്‍ തന്നെ.
അതിനുള്ളില്‍ ദൈവത്തെ ചേര്‍ത്തു വച്ച് എന്നെ ഞാനല്ലാതെ ആക്കുന്ന നിങ്ങളുടെ വിശ്വാസം നിങ്ങള്‍ ആരെന്ന് നിങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതിന്റെ വൈകല്യം മാത്രം.

No comments:
Post a Comment