കഞ്ചാവിനെക്കുറിച്ച് ഒരു
വാക്ക്!
മനുഷ്യന് അല്പം ലഹരിയും അതിലൂടെ ലഭ്യമാകുന്ന സന്തോഷവും സമാധാനവും അതിലുപരി
എല്ലാത്തരം രോഗങ്ങള്‍ക്കും ഉപയോഗിക്കാവുന്നതുമായ ഒരു സര്‍വരോഗസംഹാരിയായ കഞ്ചാവിനെ
ദൈവം സൃഷ്ടിച്ചു. എന്നാല്‍ അതിലും ലഹരി കൂടിയ സര്‍വനാശകന്‍ ആയ മതങ്ങളെ സൃഷ്ടിച്ചു
മനുഷ്യന്‍ ദൈവത്തെ തോല്‍പിച്ചു. ഇനി എനിക്കൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞു ദൈവം
നാട് വിട്ടു. അപ്പൊ മനുഷ്യന്‍ പള്ളികളും അമ്പലങ്ങളും മോസ്കുകളും ഉണ്ടാക്കി അവിടെ
ദൈവത്തിന്റെ പ്രതിമകള്‍ വച്ചു. എന്നിട്ട് അതാണ് ദൈവം എന്ന് പറഞ്ഞു മനുഷ്യനെ മത്തു
പിടിപ്പിച്ചു. മത്തു പിടിച്ച മനുഷ്യന്‍ പണം വാരി എറിഞ്ഞു. വീഴുന്ന പണത്തിന്റെ
വലിപ്പം കണ്ടപ്പോള്‍ അവന്‍ വീണ്ടും വലിയവ പണിതു. അതങ്ങെനെ ഒരു വലിയ പ്രസ്ഥാനം ആയി
വളര്‍ന്നു. ആ വലിയ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്പിന് വേണ്ടി കെട്ടുകഥകള്‍ മെനയെണ്ടി
വന്നു. അങ്ങനെ മനുഷ്യന്‍ അവസാനം കഥയേത് സത്യം ഏത് എന്നറിയാതെ കുഴങ്ങി. അങ്ങനെ അവന്‍
തീരുമാനിച്ചു. ഏതായാലും ഇതില്‍ വീണു. ഇനി ഇതില്‍ തന്നെ കിടന്നു ഉരുണ്ടുകളയാം.
വീണത് വിദ്യ ആക്കിയവര്‍ വേണ്ടുവോളം ഉണ്ടാക്കി. അതങ്ങനെ തുടര്‍ന്ന്
കൊണ്ടേയിരിക്കും. അതുകൊണ്ട് തീര്‍ച്ചയായും കഞ്ചാവ് നിര്‍ത്തലാക്കണം. അത്
സാത്താന്റെ ചപ്പാണ്. അതുപയോഗിച്ചു നിങ്ങള്‍ സന്തോഷവും സമാധാനവും ആസ്വദിക്കരുത്.
അത് മൂലം രോഗങ്ങള്‍ ഭേദമാകുന്നത് അനുവദിക്കരുത്. ദൈവങ്ങള്‍ക്ക് ഇനിയും പണം വേണം.
പണം കൊടുത്താല്‍ നിങ്ങള്ക്ക് സ്വര്‍ഗ്ഗം കിട്ടും. അത് നിത്യകാലത്തേക്ക് ഉള്ളതാണ്.
കഞ്ചാവിനു പണം കൊടുത്താല്‍ അത് കുറച്ചു നേരത്തേക്ക് മാത്രം. അതുകൊണ്ട് കഞ്ചാവിനു
വേണ്ടി പണം കളയരുത്. ഇന്ന് മുതല്‍ ആരാധനാലയങ്ങളില്‍ നേര്‍ച്ച ഇടാന്‍ പാടില്ല
എന്നൊരു നീയമം കൊണ്ടുവരണ്ട എന്നാണു എന്റെ
ഒരു അഭിപ്രായം. ദൈവങ്ങള്‍ പട്ടിണി കിടന്നു മരിച്ചു പോയാലോ! വേണ്ട. അങ്ങനെ ഒരു
കടുംകൈ വേണ്ട. ഉള്ള കഞ്ഞി ഒക്കെ കുടിച്ച് ദൈവങ്ങള്‍ അങ്ങനെ ജീവിക്കട്ടെ അല്ലേ.
&&&&&&&&&&&

No comments:
Post a Comment