ഇനിയും എന്തിനീ തുരുമ്പ് കറകള്‍?
ഉള്ളവന് കൂടുതല്‍ നല്‍കപ്പെടും ഇല്ലാത്തവനില്‍ നിന്ന് ഉള്ളത് കൂടി
എടുക്കപ്പെടും എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ അത് തിരിച്ചു ചിന്തിക്കേണ്ട
സമയം അടുത്തിരിക്കുന്നു. ഉള്ളവന്‍ ഇല്ലാത്തവന് കൂടുതല്‍ നല്‍കട്ടെ ഇല്ലാത്തവന്‍
ഉള്ളവനില്‍ നിന്ന് കൂടുതല്‍ എടുക്കട്ടെ!
ഇന്നലെയുടെ ഇരബലുകളിലും, ചിലബലുകളിലും, പുലബലുകളിലും നിന്ന് ഇന്നിനെ
രക്ഷിക്കാന്‍ നീയമിതമായിരിക്കുന്ന നാളെയുടെ പ്രവാചകശബ്ദം ആണ് നീ! നിന്റെ ശബ്ദം
ഇടിനാദം പോലെ മുഴങ്ങേണ്ടതില്ല. എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ നീ വായിട്ടലക്കേണ്ടതില്ല.
ശബ്ദവാഹിനികളിലൂടെ നീ ഘോരഘോരം പ്രഘോഷിക്കേണ്ടതില്ല. നീ നിന്നിലേക്ക് തിരിഞ്ഞ്
നിശബ്ദനായി, നിര്‍ഭയനായി നിനക്ക് മുന്നില്‍ തുറന്നു കിടക്കുന്ന പ്രകൃതിയുടെ
വാതായനങ്ങളിലേക്ക് പ്രവേശിച്ച് അവിടെ നിന്ന് നിര്‍ഗളമായി പ്രവഹിക്കുന്ന ശക്തിസ്രോതസ്സിന്റെ
വക്താവാകുക. അവിടെ നിനക്ക് ജ്ഞാനത്തിന്റെയും അറിവിന്റെയും ചെപ്പുകള്‍ തുറന്നു
കിട്ടും. പിന്നെ നീ ആരുടേയും അടിമയല്ല. അടിമത്തത്തിന്റെ തുരുമ്പിച്ച ചങ്ങലക്കെട്ടുകള്‍
ഏതോ ദിവ്യപുസ്തകതാളുകളിലൂടെ പകര്‍ന്നു തന്ന നിന്റെ പൂര്‍വികര്‍ക്ക് നഷ്ടമായ
സമാധാനത്തിന്‍റെ തടാകങ്ങളിലേക്ക് നിനക്ക് നടന്നടുക്കാന്‍ ആവും. എന്താണ് നിന്നെ
മുന്നോട്ടു നയിക്കുന്നത്? മനുഷ്യ മൂല്യങ്ങളോ മതമൂല്യങ്ങളോ? മനുഷ്യത്വം നഷ്ടം
ആയിക്കൊണ്ടിരിക്കുന്ന മതമൂല്യങ്ങള്‍ ആണ് നിന്നെ നയിക്കുന്നതെങ്കില്‍ നീ നിന്റെ
തുരുമ്പിച്ച അടിമച്ചങ്ങല ആഭരണം ആക്കി അണിയാന്‍ ആഗ്രഹിക്കുന്നു. അതില്‍
എനിക്കൊന്നും പറയാന്‍ ഇല്ല. പക്ഷെ നിന്റെ തുരുമ്പിന്‍ കറ എന്റെ പുതുവസ്ത്രങ്ങളിലേക്ക്
പകര്‍ത്താതിരിക്കുക. മനുഷ്യനായി ജനിച്ച നിന്നെ മനുഷ്യന്‍ ആയി തന്നെ ജീവിക്കുന്നത്
കാണാന്‍ ആണ് എന്റെ ആഗ്രഹം. അതാണ് എന്റെ നിയതിയും നിയോഗവും.
%%%%%%%%%%%%

No comments:
Post a Comment