എലക്കായുടെ ഉത്ഭവം!
പണ്ട് എന്ന് പറഞ്ഞാല്‍ വളരെക്കാലം മുന്‍പ് ചുക്കിണി സായിപ്പ് ഒരു ചെടി
നമ്മുടെ നാട്ടില്‍ കൊണ്ടുവന്നു. അന്ന് ഇത്തിരി തണുപ്പ് ഒക്കെ ഉള്ള ഇടുക്കി
മേഖലയില്‍ അയാള്‍ ഒരു സന്ദര്‍ശനം നടത്തി. കൂട്ടത്തില്‍ ഈ ചെടിയും എടുത്തിരുന്നു.
ചെടിയും കയ്യില്‍ പിടിച്ചു നാട് ചുറ്റുന്ന സായിപ്പിനെ കണ്ട നാട്ടുകാര് മുഴുവന്‍
പുറകെ കൂടി. അവര്‍ക്കറിയണം കയ്യില്‍ എന്താണെന്നു. സായിപ്പിനുണ്ടോ മലയാളം അറിയൂ!
അല്പം വിവരം ഒക്കെ ഉണ്ടെന്നു പറഞ്ഞു നടന്ന മത്തായി അടുത്തുകൂടി കയ്യും കാലും ഒക്കെ കാണിച്ചു വട്ടോ ദിത് ദിത് ന്‍താ ത്? എന്ന് ചോദിച്ചു.. ഓ വാട്ട് ഈസ് ദിസ്? ഓ ദിസ് ഈസ് ഏലത്തോറിയ
കാര്ടമോമും(Elettaria
cardamomum).. മത്തായിയും വിട്ടില്ല. എന്റെ സായിപ്പേ ഇതിനു ചുമ്മാ വാഴയ്ക്കാ കാച്ചിക്കാ
എന്നൊക്കെ പറയുന്നത് പോലെ “ഏലക്ക”
എന്നങ്ങു പറഞ്ഞാല്‍ പോരെ.. ഇത്രയും വളച്ചു കെട്ടി പറയണ്ട വല്ല കാര്യവും ഉണ്ടോ? യാ
യാ ഏലക്ക എടക്കാ..! അന്ന് മുതല്‍ ആണ്
മലയാളികള്‍ ഏലക്ക എന്ന പദം ഉപയോഗിച്ച് തുടങ്ങിയത്!

No comments:
Post a Comment