എന്റെ അമ്മച്ചിയും
ഒറ്റമൂലിയും
തൂളിമഴ നനയരുത്
എന്ന് അന്ന് അമ്മച്ചി
പറഞ്ഞപ്പോള്‍ ഞാന്‍
കേട്ടില്ല.
ഞാന്‍
പുറത്തിറങ്ങി പൊടിമഴ നനഞ്ഞു.
അന്തിനേരത്ത്
തുമ്മലും ചീറ്റലും;
കൂടെ
മൂക്കൊലിപ്പും ജലദോഷവും മത്സരം.
ചെറു
ചൂടുവെള്ളത്തില്‍ കുളിപ്പിച്ച്;
നെറുകുംതലയില്‍ കുരുമുളക്പൊടി
തിരുമ്മി,
അമ്മച്ചി
അടുത്തിരുന്നു തലോടി.
ഇതെന്തു
പേക്കൂത്ത്? പക്ഷെ ഉറക്കം കണ്ണുകളില്‍
ഇരുട്ട് കോരി
ഇട്ടപ്പോള്‍ ഞാനെല്ലാം മറന്നു.
പുലരുംനേരം ജലദോഷം
മാറി
സ്കൂളില്‍ പോകാന്‍
ഒരുങ്ങിയിറങ്ങുമ്പോള്‍
ഞാനറിഞ്ഞു അതൊരു
ഒറ്റമൂലി ആയിരുന്നു എന്ന്!
എന്റെ
കുട്ടിക്കാലത്ത് നിന്ന് ഒരേട്!


No comments:
Post a Comment