മനുഷ്യനെ മണ്ണില്‍
സംസ്കരിക്കൂ
മനുഷ്യനെ അടക്കേണ്ടത്
മണ്ണിലാണ് അല്ലാതെ കാറ്റ് കയറാത്ത സിമന്റു കല്ലറകളില്‍ അല്ല. ഇലകള്‍ അഴുകി
മരത്തിനു വളമാകുന്നത് പോലെ മനുഷ്യനും മണ്ണില്‍ അലിഞ്ഞു ചേര്‍ന്ന് മറ്റു ജീവജാലങ്ങള്‍ക്ക് ഒരു പോഷകം ആയി
മാറേണ്ടത് ആണ്.
ആത്മാവ് അഥവാ ജീവന്‍
പിരിഞ്ഞ ശരീരത്തിന് മറ്റു ജീവജാലങ്ങളിലൂടെയാണ് പുനര്‍ജീവനം സംഭവിക്കേണ്ടത്. ജീവിച്ചിരുന്നപ്പോള്‍
ഒരു മനുഷ്യന്‍ അവന്റെ ഉപജീവനത്തിന് പോഷകമായി ഉപയോഗിച്ചതെല്ലാം പ്രകൃതിയുടെ
ദാനങ്ങള്‍ ആണ്. അതിനാല്‍ മനുഷ്യന്റെ പ്രകൃതിയോടുള്ള അവന്റെ അവസാന കടപ്പാട് തീര്‍ക്കേണ്ടത്
തന്നെത്തന്നെ പ്രകൃതിക്ക് തിരിച്ചു നല്‍കികൊണ്ടാണ്.
അവന്റെ പ്രകൃതിയോടുള്ള കടം വീട്ടല്‍ നടത്തേണ്ടത്, ജീവംശം നഷ്ടമായി നിശ്ചലം ആയ
ശരീരത്തെ പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്ക് സമര്‍പ്പിച്ചു കൊണ്ടാണ്. വാര്‍ത്തെടുത്ത
കല്ലറകളില്‍ സംസ്കരിക്കപ്പെടുന്നവര്‍ അവസാന നിമിഷത്തിലും
സ്വാര്‍ത്ഥര്‍ ആണ്. അവസാന നിമിഷത്തിലും ഒന്നും മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാന്‍
തയ്യാറാകാതെ എല്ലാം സ്വന്തം ആയി വയ്ക്കാനുള്ള അവന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം.
സമ്പത്ത് അധികം ആയാല്‍ അങ്ങനെയേ സംഭവിക്കൂ.
സിമന്റ് കൂടാരങ്ങളില്‍
നിന്ന് മണ്ണിലേക്ക് മടങ്ങാം..! പ്രകൃതിയുടെ മടിത്തട്ടില്‍ നമുക്ക് അന്ത്യ വിശ്രമം
കൊള്ളാം. നിങ്ങളുടെ ആത്മാവ് മറ്റു ജീവജാലങ്ങളിലൂടെ ഇനിയും ജീവിക്കട്ടെ.!

No comments:
Post a Comment