Wednesday, 18 November 2020

നിങ്ങള്‍ ഇരുളിനെ വിശ്വസിക്കൂ

 



സ്വയമേ നില നില്‍പ്പുള്ളത് ഇരുളാണ്... പ്രകാശം തനിയെ നിലനില്‍ക്കാന്‍ കഴിവില്ല.. അതിനു ഒരു മാധ്യമം ആവശ്യം ആണ്. ഇരുളിനെ കൊല്ലുന്ന മിഥ്യ ആണ് പ്രകാശം..!

എങ്കിൽ പ്രകാശം വരുമ്പോൾ എന്തുകൊണ്ടാണ് ഇരുട്ട് നിലനിൽക്കാത്തതു ?

പ്രകാശം ആണ് എപ്പോഴും ഇരുളിനെ കയ്യേറുന്നത് .. കാരണം അതിന് സ്വയം നിലനില്‍പ്പില്ല.. ഒരു മാദ്യമം ആവശ്യം ആണ് .. ഇരുളിനെപ്പോലെ സ്വയം നിലനില്‍ക്കാം എന്ന അവബോധം ഉള്ളപ്പോള്‍ അതിന് പ്രകാശത്തിനെ കീഴടക്കേണ്ടതില്ല..! അതുകൊണ്ടാണ് ഇരുള്‍ വഴിമാറുന്നത്..! എല്ലാ പ്രകാശവും അസ്തമിച്ചു കഴിയുമ്പോഴും പിന്നെയും നിലനില്‍ക്കുന്ന ഒന്ന് ഇരുള്‍ മാത്രം ആണ്..!

വെളിച്ചത്തിന്റെ അഭാവമാണോ ഇരുട്ടു ? അതോ ഇരുട്ടിന്റെ അഭാവമാണോ വെളിച്ചം ?

ഇരുട്ടിന്റെ അഭാവത്തില്‍ വെളിച്ചം ഉണ്ടാകുന്നില്ല. വെളിച്ചം ഉണ്ടാകുന്നതിനു എപ്പോഴും ഒരു മാദ്യമം വേണം..! വെളിച്ചത്തെ വെളിവാക്കുന്നത് അത് എന്തിലെങ്കിലും പ്രതിഫലിക്കുമ്പോള്‍ മാത്രം..! ഇരുള്‍ സ്വയം ഭൂ ആണ്. അതിന്റെ നിലനില്‍പ്പിനു ഒന്നും ആവശ്യം ഇല്ല..! തമോഗര്‍ത്തങ്ങള്‍ അതിനുദാഹരണം ആണ്. ശാന്തനായ ഇരുട്ടിനെ ആര്‍ക്കും വശപ്പെടുത്താം. പക്ഷെ ഇരുട്ട് അതിന്റെ ഘോരതയില്‍ എല്ലാത്തിനെയും തന്നിലേക്ക് വലിച്ചെടുക്കും. അവിടെ പ്രകാശത്തിനുപോലും നിലനില്പില്ല. ശാന്തതയില്‍ നിന്ന് ഘോരതയിലെക്കും ഘോരതയില്‍ നിന്ന്  ശാന്തതയിലെക്കും സ്വയം മാറാന്‍ കഴിയുന്ന ഒരു അതുല്യ പ്രതിഭാസം ആണ് ഇരുട്ട്.

പ്രകാശം ഇന്ദ്രീയ ബന്ധിതം ആണ് .. മനുഷ്യന്റെ ഉള്‍വെളിച്ചം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഇരുള്‍ ആണ്. അന്ധനായ മനുഷ്യനും അത് അനുഭവിക്കാന്‍ കഴിയും..!

No comments:

Post a Comment