അങ്ങനെ മാങ്ങാത്തൊലിയെ അധികം ആരും പുശ്ചിക്കണ്ട..
മാങ്ങാത്തൊലി എന്ന പദത്തിന്റെ ഉപയോഗം അധികം പേര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു! പുരാതനകാലത്ത് വളരെയധികം
പ്രചാരത്തിലിരുന്നതും എന്നാല്‍ ഇന്ന് ന്യുജന്‍ ഉദയത്തോടെ അന്യം നിന്ന്
പോയിക്കൊണ്ടിരിക്കുന്നതും ആയ ഈ പദത്തെക്കുറിച്ച് ചെറിയ ഒരു അവലോകനം.
ചുവടെ ചേര്‍ക്കുന്ന ചില ഉദാഹരണങ്ങളില്‍ നിന്നും
ഇതിന്റെ പ്രാധാന്യം എത്രയെന്നു നിങ്ങള്ക്ക് ഊഹിക്കവുന്നതേ ഉള്ളൂ.
“ഇതെന്നാ മാങ്ങാത്തൊലിയാ” എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം...അത്
ഒന്നിനും കൊള്ളാത്തത് എന്നാണ്.
“ഈ മാങ്ങാത്തൊലി എടപാട്കൊണ്ട്” എന്റെ അടുത്തു വരണ്ട
എന്ന് പറഞ്ഞാല്‍ വളരെ മോശം ആയിട്ടുള്ള പരിപാടികൊണ്ട് എന്നെ സമീപിക്കണ്ട എന്നാണ്.
“ഈ മാങ്ങാത്തൊലി പോലെ ഇരിക്കുന്ന” ഇവനെ അല്ലേല്‍
ഇവളെ എന്തിനു കൊള്ളാം എന്ന് പറഞ്ഞാല്‍ തീരെ മെലിഞ്ഞിരിക്കുന്നത് എന്നര്‍ത്ഥം.
“ഈ മാങ്ങാത്തൊലി എടുത്തുകൊണ്ടു കളയടെ” എന്ന്
പറഞ്ഞാല്‍ ഇത് വര്‍ക്ക് ചെയ്യുന്നില്ല അതുകൊണ്ട് എടുത്തുകൊണ്ടു പോകാന്‍ പറയുന്നു.
“ഇതെന്നാ മാങ്ങാത്തൊലി വര്‍ത്തമാനമാ നീ പറയുന്നത്”
എന്നതിന്റെ അര്‍ത്ഥം നീ പറയുന്നതില്‍ വലിയ
കാര്യം ഒന്നുമില്ല എന്നാണ്. കാര്യമാത്രപ്രസക്തം
അല്ലാത്ത സംഗതികള്‍ വെറുതെ പറയുമ്പോള്‍ ഉപയോഗിക്കുന്ന ഒരു ശൈലി.
“ഈ മാങ്ങാത്തൊലി കൊണ്ടുപോയി കന്നുകാലിക്ക്
കൊടുക്ക്” എന്ന് പറഞ്ഞാല്‍ അത് ശരിക്കും
ഉള്ള മാങ്ങാത്തൊലിയേ കുറിച്ചാണ്.
“നിന്റെ മാങ്ങാത്തൊലി ചെത്തി ഞാന്‍ ഉപ്പിലിടും”
എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം പലര്‍ക്കും അറിയാം!
“ഈ മാങ്ങാത്തൊലി ഏര്‍പ്പാട്” എന്ന് പറഞ്ഞാല്‍ അത്
“ഈ മുടിഞ്ഞ ഏര്‍പ്പാട്” എന്നതിന്റെ മറ്റൊരു രൂപഭേദം ആണ്. ചിലപ്പോള്‍ ചില സംഗതികള്‍
ആവര്‍ത്തിച്ചു ജീവിതത്തില്‍ വരികയും അത്കൊണ്ട് ജീവിതം കുട്ടിച്ചോറാകും എന്ന ഒരു
അവസ്ഥയില്‍ എത്തിചേരുമ്പോള്‍ ചിലര്‍ ഉപയോഗിക്കുന്ന ഒരു ശൈലി ആണ് ഇത്.
“ഈ മാങ്ങാത്തൊലിയന്റെ ഒരു കാര്യം” എന്നാണെങ്കില്‍
അല്പം വിവരകുറവ് എന്നേ അര്‍ത്ഥംആക്കുന്നുള്ളൂ. വലിയ കഴകത്ത് ഇല്ലാത്തവന്‍ എന്ന്
പറയുന്നതിനെ അല്പം ലഘൂകരിച്ചു ഉപയോഗിക്കുന്ന ഒരു ശൈലി.
ഇത്രയും ഒക്കെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നുള്ളൂ.. ഇനിയുള്ളത് നിങ്ങള്‍ക്ക്
അടിയില്‍ ചേര്‍ത്ത് ആഘോഷിക്കാം!

No comments:
Post a Comment